രവിചന്ദ്രൻ മോഡൽ യുക്തി ചിന്തയാണ് നിലവിൽ കേരളത്തിലുള്ള ഏറ്റവും പ്രതിലോമകരമായ ചിന്താധാര എന്ന് നിസ്സംശയം പറയാം. കാരണം, നേരെ ചൊവ്വേ നിന്ന് സംഘിത്തരം പറയുന്നവരെക്കാൾ പേടിക്കേണ്ടത് അതിനെ പൊതിഞ്ഞുകെട്ടി നല്ലതെന്തോ എന്ന പോലെ അവതരിപ്പിച്ചു പറയുന്നവരെയാണ്.

ഒന്നാമതായി മതമാണ് എല്ലാ പ്രശനങ്ങളുടെയും കാരണം അല്ലെങ്കിൽ കേന്ദ്ര ബിന്ദു എന്ന യുക്തിചിന്ത തന്നെയാണ് രവിയും കൂട്ടരും പറയുന്നത്.

നിങ്ങൾക്ക് മുന്നിലുള്ള സങ്കീർണ്ണമായ രാഷ്ട്രീയ സാമൂഹിക പ്രശനങ്ങളെ മനസ്സിലാക്കാൻ കഴിവുള്ള ചിന്ത പദ്ധതി ഇല്ലാത്തത് കൊണ്ട് തന്നെ യുക്തി ചിന്തകർ ഇങ്ങനെ അഭിപ്രായപ്പെടുന്നതിൽ അത്ഭുതമില്ല. ഇവർ പറയുന്ന പല മത വിമർശനങ്ങളും വാലിഡ് ആകുന്ന നേരത്തും മതത്തെയോ മതം നിലനിൽക്കുന്ന സാഹചര്യങ്ങളെയോ മനസിലാക്കാൻ ഉള്ള കാമ്പ് ഈ ചിന്തക്കില്ല. നൂറ്റാണ്ടുകളായി മനുഷ്യർ കുറെ മണ്ടത്തരം വിശ്വസിക്കുന്നു അങ്ങനെ മണ്ടന്മാരായ മനുഷ്യർ ഉള്ളത് കൊണ്ട് മതം നിലനിൽക്കുന്നു എന്നൊക്കെ കരുതുന്നവരോട് കാര്യമായ ഒരു സംവാദം പോലും സാധ്യമല്ല.

എന്നാൽ ഇതേ ചിന്ത പലപ്പോളും ഇടതുപക്ഷത്തുള്ളവരിൽ പോലും…


“I am free now!”, encouraging young women of Soviet Turkestan to join the Komsomol. Issued in Moscow in 1921.

ചാപ്പയടി സോഷ്യൽ മീഡിയ ലൈഫിൽ ഒരു പുതുമയുള്ള കാര്യമല്ല. അത് കൊണ്ട് തന്നെ പൊതുവെ അത്തരം ചർച്ചകളിൽ നിന്ന് മാറി നിൽക്കുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ചില തരം ചാപ്പയടികൾ അങ്ങനെ മൈൻഡ് ചെയ്യാതെ വിടാനുള്ളതല്ല.

വ്യക്തിപരമായി പറഞ്ഞാൽ, ഏറ്റവും അധികം ദേഷ്യം തോന്നുന്ന തരം ചാപ്പകുത്തൽ സഖാക്കളായ മുസ്ലിം നാമധാരികൾക്ക് നേരെ സംഘികളും സുഡാപ്പികളും നടത്തുന്ന ചാപ്പയടിയാണ്. ചിലപ്പോൾ ഇതേ വാദങ്ങൾ അറിഞ്ഞോ അറിയാതെയോ വളരെ ചുരുക്കം ഇടത് ഐഡികൾ പോലും പറയുന്നത് കണ്ടിട്ടുണ്ട്.

ആദ്യമായി സ്വത്വബോധവും സ്വത്വരാഷ്ട്രീയവും ഒന്നല്ല എന്ന് അടിവരയിട്ടു പറയട്ടെ. ഒട്ടുമിക്ക സാഹചര്യങ്ങളിലും സ്വത്വബോധം മനുഷ്യർക്ക് സാഹചര്യങ്ങളിൽ നിന്ന് സ്വാഭാവികമായി ഉടലെടുത്ത് വരുന്നതാണ്. യുക്തിവാദികളും മറ്റും പറയുന്ന പോലെ മതം ഉപേക്ഷിച്ചാൽ പോകുന്നതല്ല നിങ്ങളുടെ സാഹചര്യം. നാളെ ഞാൻ ഹിന്ദു അല്ല എന്ന് വിളിച്ചു പറഞ്ഞാലും ഹിന്ദുവുമായി എന്നെ ബന്ധിപ്പിക്കാനുള്ള ഒട്ടനവധി കാര്യങ്ങൾ എന്റെ കൂടെ ഉണ്ടാകും.

ഉദാഹരണത്തിന് മലയാളികൾ നിരന്തരം ഒരു നാട്ടിൽ അക്രമിക്കപ്പെട്ടാൽ എനിക്ക്…


The story of three men and the way they were killed would explain the brutal face of the Taliban.

Dr Mohammad Najibullah was the last communist president of Afghanistan. He was well known for the reformatory steps he has taken to keep the country together and progress.

Najibullah was at the UN compound when the Taliban soldiers came for him on the evening of 26 September 1996 after the fall of Kabul. The Taliban abducted him from UN custody and tortured him to death, castrated and then dragged his dead behind a truck through the streets of Kabul. Finally, they…


മലബാർ കലാപം; പ്രഭുത്വത്തിനും രാജവാഴ്ച്ക്കും എതിരെ.

മലബാർ കലാപത്തെക്കുറിച്ച് പല രീതിയിൽ ചർച്ചകൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ, നിർബദ്ധമായും വായിച്ചിരിക്കേണ്ട അക്കാദമിക് സ്വഭാവമുള്ള പുസ്തകമാണ് കെഎൻ പണിക്കരുടെ മലബാർ കലാപം. കലാപത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ പല പുസ്തകങ്ങളും സ്വഅനുഭവങ്ങളുടെ അല്ലെങ്കിൽ സംഭവങ്ങളുടെ വിവരണങ്ങളായി ചുരുങ്ങുമ്പോൾ, കലാപത്തെ മനസ്സിലാക്കാൻ ഒരു വിശാലമായ പരിപ്രേക്ഷ്യം മുന്നോട്ട് വെക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രസ്കതി.

1921 ലെ കലാപത്തെ അതിനു മുന്നേ നടന്ന ഒരു കൂട്ടം കലാപങ്ങളുടെ തുടർച്ച എന്ന തരത്തിലാണ് പണിക്കർ അവതരിപ്പിക്കുന്നത്. ആയിരത്തി എണ്ണൂറുകളുടെ മധ്യത്തോടെ തുടങ്ങി 1921ലെ പ്രസിദ്ധമായ കലാപം വരെ ഒട്ടനവധി കലാപങ്ങൾ മലബാർ ജില്ലയിൽ നടന്നിട്ടുണ്ട്.

എന്ത് കൊണ്ട് ഇത്തരത്തിൽ കലാപങ്ങൾ സംഭവിച്ചു എന്നതിന് അടിസ്ഥാനപരമായി രണ്ടു പ്രധാന കാര്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

ഒന്ന്, മൈസൂർ യുദ്ധത്തിൽ ബ്രിട്ടന്റെ കൈവശം വരുന്ന മലബാർ ജില്ലയിൽ കൊളോണിയൽ ഭരണകൂടം നടപ്പിൽ വരുത്തിയ വിവിധ നടപടികളും അതിന്റെ പ്രത്യഘാതങ്ങളുമാണ്. ഇതിൽ പ്രധാനപ്പെട്ടത് നികുതി…


Yuri Alekseyevich Gagarin, son of a poor farmer from Smolensk Oblast in the Soviet Union, rose to unimaginable celebrity status throughout the globe on 12th April 1961.

He was a Soviet pilot and cosmonaut who became the first human to journey into outer space, a dream of humankind for centuries.

His achievement encouraged millions of children to travel and experience the world outside earth that once only existed in imagination.

Gagarin was born in the Russian village of Klushino, and in his youth, was a foundryman at a steel plant in Lyubertsy. …


പിണറായി വിജയനെതിരെ കേരളത്തിലെ സിൻഡിക്കേറ്റ് മാധ്യമങ്ങൾ പടച്ചുണ്ടാക്കിയ കഥകൾ എന്തൊക്കെയായിരുന്നു എന്നോർക്കുക. സിംഗപ്പൂരിലെ കമല ഇന്റർനാഷണൽ, ടെക്ക്നിക്കാലിയ, 24 മണിക്കൂറും സർവൈലൻസ് സിസ്റ്റമുള്ള കോടികൾ വിലമതിക്കുന്ന വീട് അങ്ങനെ എന്തൊക്കെ.

ഇന്ന് ആ കഥകൾ കേൾക്കുമ്പോൾ ആളുകൾ ഓർത്ത് ചിരിക്കുമെങ്കിലും അക്കാലത്ത് ഒരുപാട് പേര് (പാർട്ടിയെ സ്നേഹിക്കുന്നവർ ഉൾപ്പെടെ) അതൊക്കെ വിശ്വസിച്ചിരുന്നു.

സിപിഐഎം വിരുദ്ധരും, ഉത്തമന്മാരും, വലതുപക്ഷവും മാധ്യമങ്ങളും എല്ലാം ചേരുന്ന വിശാല മുന്നണിയായിരുന്നു ആ പ്രൊപോകണ്ട മെഷീന് പിന്നിൽ. പിണറായിയെ ആക്രമിക്കുക എന്നതിന്റെ യഥാർത്ഥ ഉദ്ദേശം അന്ന് പാർട്ടിയെ ആക്രമിക്കുക എന്നതായിരുന്നു.

പിണറായി വിജയന്റെയും സിപിഐഎംന്റെയും നല്ല കാലത്തിന് പാർട്ടിയിലെ വിഭാഗീയതയിൽ പിണറായി ഭാഗമായിരുന്ന ഔദ്യോഗിക പക്ഷം വിജയിക്കുകയും, കേരളത്തിലെ രാഷ്ട്രീയ ഭൂമികയിൽ പിണറായിയും സിപിഐഎം ഉം എല്ലാ പ്രതിബദ്ധങ്ങളെയും അതിജീവിക്കുകയും ചെയ്തു. അതോടെ ആ കഥകളിലെ വലിയ വിഭാഗവും പൊട്ടിപ്പൊളിഞ്ഞു പാളീസായിപ്പോയി. അതിനെ എല്ലാം ഡിബങ്ക്‌ ചെയ്യാൻ രാഷ്ട്രീയമായി കഴിഞ്ഞു. …


അമേരിക്കയും കൂട്ടരും ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുമ്പോൾ പറഞ്ഞത് ഇത് ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടിയുള്ള സമരം എന്നാണ്.

പിന്നീട് 2001 ലെ അധിനിവേശം മുതൽ ഇന്ന് വരെ പറയുന്നത്, മുൻപ് അവർ സഹായിച്ചവർക്ക് എതിരെ ഉള്ള യുദ്ധം, ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടിയുള്ളതാണ് എന്നാണ്.

ഇതെങ്ങനെ സംഭവിക്കും എന്ന് ഓർക്കുമ്പോളാണ് അമേരിക്കയും സൊ കാൾഡ് ‘വേൾഡ് കമ്മ്യൂണിറ്റി’ അഥവാ ഞാനും അപ്പനും സുഭദ്രയും മോഡലിലിൽ നാറ്റോയിലും മറ്റുമുള്ള അമേരിക്കൻ ഗുണ്ടകളും ചേരുന്ന മുന്നണിയുടെ ജനാധിപത്യത്തിനോടും പോരാവകാശത്തിനോടും ഒക്കെയുള്ള നിലപാട് എത്രമാത്രം പരിഹാസ്യമാണ് എന്ന് വെളിവാകുന്നത്. ജനാധിപത്യം തന്നെ എത്രമാത്രം അപക്വമായ രീതിയിലാണ് നമ്മൾ മനസ്സിലാക്കുന്നത് എന്നും.

‘ഫ്രീഡം ജസ്റ്റ് അനദർ വേർഡ്’

ഡേവിഡ് ഹാർവിയുടെ നിയോലിബറലിസത്തെ കുറിച്ചുള്ള പ്രശസ്തമായ പുസ്തകത്തിന്റെ ആദ്യ ചാപ്റ്ററിന്റെ പേര് ഇതാണ്. വികസിത വികസ്വര രാജ്യങ്ങളിലെ ജനങ്ങൾ അനുഭവിച്ചിരുന്ന ആരോഗ്യം, വിദ്യാഭ്യാസം, റഷനിങ്, സോഷ്യൽ സെക്കൂരിറ്റികൾ, തൊഴിൽ അവകാശങ്ങൾ എന്നിവയെയൊക്കെ തച്ചു തകർത്ത നവ ഉദാരവതകരണ നയങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്റെ ആദ്യ…


കേരളത്തിലെ റോഡുകളിൽ വണ്ടി ഓടിക്കുന്ന ഒരാളെന്ന നിലയിൽ പ്രസ്തുത വാഹനം കസ്റ്റഡിയിൽ എടുത്ത MVD ക്ക് അഭിനന്ദനങ്ങൾ.

സ്വന്തം ജീവനിലും മറ്റുള്ള യാത്രക്കാരുടെ ജീവനിലും കൺസേൺ ഉള്ള ഒരാളും അത്തരമൊരു വാഹനം നിരത്തിൽ ഓടിക്കാണാൻ ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല. മര്യാദക്ക് ഹസാഡ് ലൈറ്റ് ഉപയോഗിക്കാൻ അറിയാത്ത ഡ്രൈവർമാർ ഉണ്ടാക്കുന്ന ഡിസ്ട്രക്ഷൻ തന്നെ സേഫ്റ്റിയെ ബാധിക്കാറുണ്ട്, അപ്പോളാണ് വണ്ടിയുടെ സകല മൂലയിലും ലൈറ്റും വെച്ചൊരു രാജാപ്പാട്ട് വാഹനം അവന്മാർ നിരത്തിൽ ഓടിക്കുന്നത്.

നിയമപ്രകാരമുള്ള എല്ലാ ശിക്ഷയും ലഭിക്കണം.

ഇനി പറയുന്നത് അമ്മാവൻ സിൻഡ്രോമായി ആരെങ്കിലും എടുത്താലും പ്രശ്നമില്ല. ഈ വിഷയത്തിൽ ചില കുട്ടികൾ നടത്തിയ വിഡിയോ പ്രതികരണങ്ങളും യുട്യൂബിലും മറ്റും കാണുന്ന കമ്മന്റുകളുമാണ് പോസ്റ്റിനാധാരം.

കേരളത്തിൽ വളർന്നു വരുന്ന സ്‌കൂൾ/കോളേജ് പ്രായത്തിലുള്ള തലമുറയെക്കുറിച്ച് നന്നായി ആശങ്ക തോന്നാറുണ്ട്. എല്ലാ തലമുറക്കും പിന്നാലെ വരുന്ന തലമുറയോട് തോന്നുന്നത് എന്നൊക്കെ പറഞ്ഞു തള്ളിക്കളയേണ്ടതാണിതെന്ന് തോന്നുന്നില്ല. …


“യക്കാർത്ത വരാൻ സമയമായി”

1967ലെ ഒരു സുപ്രഭാതത്തിൽ ബ്രസീലിലെ റിയോ ഡി ജെനീറോയിലെ തെരുവുകൾ ഉണർന്നത് മതിലുകളിൽ ഉടനീളം ഈ വാചകം എഴുതി വെച്ചത് കണ്ടു കൊണ്ടായിരുന്നു. വരാൻ പോകുന്ന വലിയ എന്തിനെയോ പറ്റിയുള്ള മുന്നറിയിപ്പാണ് ഇതെന്ന് കണ്ടവരൊക്കെ മനസ്സിലാക്കി.

മൂന്ന് വർഷം മുന്നെയാണ് ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ചു കൊണ്ട് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്തിൽ പട്ടാളം അധികാരത്തിൽ എത്തിയത്. യക്കാർത്ത അഥവാ ഇന്നത്തെ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്ത വരാൻ പോകുന്നു എന്നത് പട്ടാള ഭരണകൂടം നൽകിയ കൃത്യമായ മുന്നറിയിപ്പോ ഭീഷണിയോ ആയിരുന്നു. അതിന്റെ ഉന്നം ബ്രസീലിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഇടതുപക്ഷ പ്രവർത്തകർക്കും നേരെയായിരുന്നു.

ഒരു കടലിനപ്പുറം കിടക്കുന്ന മറ്റൊരു രാജ്യത്തെ തലസ്ഥാന നഗരത്തിന്റെ പേര് എങ്ങനെയാകും മറ്റൊരു ഭൂഖണ്ഡത്തിലെ രാഷ്ട്രീയത്തിൽ ഒരു ഭീഷണിയുടെ ചിഹനമായി മാറുക? ജക്കാർത്ത എങ്ങനെയാകും ഒരു ഭയത്തിന്റെ സാഹചര്യം ഇടതുപക്ഷ രാഷ്ട്രീയത്തിന് മറ്റൊരു ഭൂഖണ്ഡത്തിൽ പോകും സൃഷ്ടിക്കുക? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ ജക്കാർത്തയിൽ എന്താണ്…


മോഡി സർക്കാർ വന്നതിന് ശേഷമുള്ള സംഭവങ്ങളുടെ പാറ്റേൺ നോക്കുന്ന ആർക്കും എളുപ്പം മനസ്സിലാക്കാവുന്ന ഒന്നുണ്ട്. അത് സംഘപരിവാർ ഇന്ത്യയിലെ ഫെഡറലിസത്തെ നന്നായി ഭയപ്പെടുന്നു എന്നതാണ്.

ഇന്ത്യ പോലെ വിശാലമായ രാജ്യത്തെ, ഒരു രാജ്യമായി നിലനിർത്തുന്നതിലും അധികാരം മുഴുവനായി ഒരു കൂട്ടരിൽ കേന്ദ്രീകരിക്കുന്നത് തടയുന്നതിലും ഒരു ചെക്ക് ആൻഡ് ബാലൻസ് തീർക്കുന്നത് ഫെഡറൽ തത്വങ്ങളും വികേന്ദ്രീകൃതമായ ഭരണ സംവിധാനങ്ങളുമാണ്. രാജ്യസഭ എന്ന പാർലമെന്റിന്റെ ഒരു ഭാഗം ഇതിൽ ഏറ്റവും പ്രധാനപ്പെട്ട റോൾ വഹിക്കുന്നു. സംസ്ഥാനങ്ങളുടെ താല്പര്യം സംരക്ഷിക്കുകയാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭരണഘടന ചുമതല.

ചിന്നി ചിതറിയും പലരുടെ കയ്യിലും കിടന്ന ഒരു പറ്റം ഭൂപ്രദേശങ്ങൾ ഒന്നിച്ചു ചേരുന്നത്, ചില അടിസ്ഥാന തത്വങ്ങൾ പരസ്പരം അംഗീകരിക്കാം എന്ന ഉറപ്പിലാണ്. ഭരണഘടനയാണ് അതിന്റെ ആണിക്കല്ല്. ഭരണഘടന തന്നെ അധികാരങ്ങളെ കേന്ദ്രത്തിനും വിവിധ ഫെഡറൽ യൂണിറ്റുകൾക്കുമായി വിഭജിച്ചു നൽകുകയും ചെയ്തിട്ടുണ്ട്.

അതിനോടുള്ള ബഹുമാനമാണ് ഇന്ത്യൻ യൂണിയനിൽ സംസ്ഥാനങ്ങളെ നിലനിർത്തുന്ന ശക്തി. അല്ലാതെ സംഘപരിവാർ വിഭാവനം ചെയ്യുന്ന…

Sudeep Sudhakaran

Assistant Professor, Legal Consultant. Writes on Law, Politics, Development & Labour Rights. Anti Imperialism | Class Politics | History | Political Economy

Get the Medium app

A button that says 'Download on the App Store', and if clicked it will lead you to the iOS App store
A button that says 'Get it on, Google Play', and if clicked it will lead you to the Google Play store